
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: തെലുങ്ക് ചലച്ചിത്ര നിര്‍മാതാവിനെ ദുബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി സാമൂഹ്യ പ്രവര്‍ത്തകരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കേദാര്‍ ശെലഗാമഷെട്ടിയുടെ മൃതദേഹമാണ് ജെഎല്ടിയിലുള്ള വസതിയില്‍ കണ്ടെത്തിയിട്ടുള്ളത്. തെലങ്കാന ഗള്‍ഫ് എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എസ് വി റെഢി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കേദാറിന് 42 വയസായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ഇദ്ദേഹം അടുത്തിടെ ദുബൈയിലേക്ക് താമസം മാറിയെന്നും അദ്ദേഹത്തിന് ചില ബിസിനസുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. ഏതാനും തെലുങ്ക് സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെയും മറ്റു അഭിനേതാക്കളുടെയും അടുത്ത സുഹൃത്തായിരുന്നു