
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
റിയാദ്: സഊദിയില്‍ ഗോളശാസ്ത്രപരമായി മാര്‍ച്ച് ഒന്നിന് ശനിയാഴ്ച റമസാന്‍ ആരംഭിക്കുമെന്ന് ഗോളശാസ്ത്ര വിദഗ്ധന്‍ ഖാലിദ് അല്‍ സആഖ് പറഞ്ഞു. മാര്‍ച്ച് 29ന് റമസാന്‍ അവസാനിക്കുമെന്നും 30ന് ഞായറാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോളശാസ്ത്രപരമായി ഇത്തവണ റമസാനില്‍ 29 ദിവസങ്ങളാണുണ്ടാവുക. അതേസമയം വ്രതാരംഭത്തിന് മാസപ്പിറവി സംബന്ധമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ കാത്തിരിക്കണമെന്നും ഖാലിദ് അല്‍സആഖ് ആവശ്യപ്പെട്ടു.