
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: രണ്ടാമത് യുഎഇ സ്കൂള്‍ ഗെയിംസിന്റെ ഫുട്ബോള്‍ മത്സരത്തില്‍ അപ്രതീക്ഷിത അതിഥിയായി കായിക മന്ത്രി ഡോ.അഹമ്മദ് ബെല്‍ഹോള്‍ അല്‍ ഫലാസി എത്തി. രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സ്കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി ടീമുകളുടെ ശക്തമായ പോരാട്ടത്തിന് മന്ത്രി സാക്ഷിയായി. ‘ദേശീയ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളാണ് സ്കൂളുകള്‍. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള പ്രധാന ആഗോള കായിക ഇനങ്ങളില്‍ കിരീടം നേടാന്‍ കഴിയുന്ന ചാമ്പ്യന്മാരെ വളര്‍ത്തിയെടുക്കുന്നതിനുള്ള അടിത്തറയാണ് സ്കൂളുകളെന്നും അദ്ദേഹം പറഞ്ഞു.