
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
സലാല: മുസ്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറക്ക് സലാല കെഎംസിസി വിമന്‍സ് വിങ് സ്വീകരണം നല്കി. നാസര്‍ പെരിങ്ങത്തൂര്‍ ഉദ്ഘാടനം ചെയ്തു. റൗള ഹാരിസ് അധ്യക്ഷയായി. സ്ത്രീകളുടെ സാമൂഹിക ഉത്തരവാദിത്വത്തെയും രാഷ്ട്രീയ അവബോധത്തി്ന്റെ ആവശ്യകതയെയും മികച്ച പേരെന്റിങ്ങിനെയും കുറിച്ച് നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. ഷബീര്‍ കാലടി,റഷീദ് കല്പറ്റ പ്രസംഗിച്ചു. നാസര്‍ പെരിങ്ങത്തൂരും വനിതാവിങ് മുന്‍ പ്രസിഡന്റ് ഹഫ്സ നാസറും ചേര്‍ന്ന് നജ്മ തബ്ഷീറക്ക് സ്നേഹോപഹാരം നല്കി. ഷസ്ന നിസാര്‍ സ്വാഗതവും സഫിയ മനാഫ് നന്ദിയും പറഞ്ഞു.