
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഷാര്‍ജ: 2025 ലെ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡുകളില്‍ തിളങ്ങി ഹംരിയ ഫ്രീ സോണ്‍ അതോറിറ്റിയുടെയും ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീ സോണിന്റെയും ഡയരക്ടര്‍ സഊദ് സലിം അല്‍ മസ്രൂയി. ‘മോസ്റ്റ് ഇന്നൊവേറ്റീവ് ലീഡര്‍ ഓഫ് ദി ഇയര്‍’ വിഭാഗത്തില്‍ വെള്ളിയും ‘ചിന്താ നേതൃത്വത്തിലെ നൂതന നേട്ടത്തിന്’ വിഭാഗത്തില്‍ വെങ്കലവുമാണ് മസ്രൂയിക്ക് ലഭിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വലിയ അവാര്‍ഡുകളില്‍ ഒന്നാണ് സ്റ്റീവി അവാര്‍ഡുകള്‍. സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതിലെ മികവിനാണ് അല്‍ മസ്രൂയിയെ ആദരിച്ചത്.