
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: രണ്ടു പതിറ്റാണ്ടായി ഫുഡ് പാക്കേജിങ് മേഖലയില്‍ സേവനം ചെയ്തു വരുന്ന റീച്ചൂസ് പാക്കേജിങ് ഇന്‍ഡസ്ട്രിയുടെ പുതിയ റീട്ടെയില്‍ മാര്‍ക്കറ്റ് ജര്‍ഫ് 1 ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അജ്മാന് റിട്ട.ജയില്‍ ജനറല്‍ മുഹമ്മദ് സൈദ് ഹുമൈദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. ചെയര്മാന് മുഹമ്മദ് കുഞ്ഞി. എക്സിക്യൂട്ടീവ് ഡയരക്ടര്‍ ആന്റ് കോ ഫൗണ്ടര്‍ ഷാനവാസ് അലി,മാനേജിങ് ഡയരക്ടര്‍ ഹരിദാസ് മേനോന്,സീനിയര്‍ മാനേജര്‍മാര്‍,സാമൂഹിക,വ്യാപാരി,വ്യവസായ രംഗത്തെ പ്രമുഖര്‍,റീച്ചൂസ് ടീം അംഗങ്ങള്‍ പങ്കെടുത്തു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഓഫര്കളുടെ വിസ്മയം ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ടെന്ന് ഔട്ട്ലറ്റ് മാനേജര്‍ സന്ദീപ് അഭിപ്രായപ്പെട്ടു.