കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്ക ഷെട്ടി ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് തനിക്കു ചിരിയോ കരച്ചിലോ തുടങ്ങിയാൽ അത് പെട്ടെന്നൊന്നും നിര്‍ത്താനോ നിയന്ത്രിക്കാനോ പറ്റാത്ത നാഡീവ്യൂഹസംബന്ധമായ ‘ലാഫിങ് ഡിസീസ്’ (സ്യൂഡോബുള്‍ബാര്‍ അഫക്ട്) ഉണ്ടെന്നു വെളിപ്പെടുത്തിയത്.
അര മണിക്കൂർ വരെയൊക്കെ നീണ്ടുനിൽക്കുന്ന ചിരി കാരണം പലപ്പോളും സിനിമാ ഷൂട്ടിങ്ങിനിടയിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
വൈകാരിക അവസ്ഥയുമായി യാതൊരു ബന്ധമില്ലാതെ അനിയന്ത്രിതമായ ചിരിയും കരച്ചിലുമാണ് ലാഫിങ് ഡിസീസിന്റെ പ്രധാന ലക്ഷണം. നാഡീവ്യൂഹപരമായ എന്തെങ്കിലും ക്ഷതമോ പരുക്കോ മൂലമാകാം ലാഫിങ് ഡിസീസ് ഉണ്ടാവാം. മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, അമിയോട്രോപിക് ലാറ്ററല്‍ സ്ക്ലീറോസിസ്(എഎല്‍എസ്), ട്രോമാറ്റിക് ബ്രെയ്ന്‍ ഇഞ്ച്വറി(ടിബിഐ), പക്ഷാഘാതം, അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് എന്നിവയുമായും ഈ രോഗത്തിന് ബന്ധമുണ്ട്.