
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: തിരൂര്‍ ഫെസ്റ്റ് 2025ന്റെ ഭാഗമായി ദുബൈ തിരൂര്‍ മണ്ഡലം കെഎംസിസി ദുബൈ അബുഹൈല്‍ സ്പോര്‍ട്സ് ബേ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റിസാന് ഗോള്‍ഡ് തുഞ്ചന്‍ സോക്കര്‍ ഫെസ്റ്റ് 2025ല്‍ തിരുവനന്തപുരം കോസ്റ്റല്‍ എഫ്സി ജേതാക്കളായി. യുഎഇയിലെ 16 ഫുട്ബോള്‍ ക്ലബ്ബുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 5-1ന് മാക്സ് കൊറിയര്‍ എഫ്സിയെ തോല്പിച്ചാണ് സന്തോഷ് ട്രോഫി താരം സെല്വന് ബൂട്ടണിഞ്ഞ തിരുവനതപുരം കോസ്റ്റല്‍ എഫ്സി ജേതാക്കളായത്.
മലപ്പുറം ലോക്സഭാ എംപിയും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി. യുഎഇ കെഎംസിസി മുഖ്യരക്ഷാധികാരി ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന് ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.അന്‍വര്‍ അമീനുള്ള തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് നൗഷാദ് പറവണ്ണ കൈമാറി. മുഹമ്മദ് ബിന്‍ അസ്ലം,ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് സിപി അബ്ദുസ്സമദ് എന്ന ബാബു,ഭാരവാഹികളായ കെപിഎ സലാം,പിവി നാസര്‍,അബ്ദുല്ല ആറങ്ങാടി,അഫ്സല് മെട്ടമ്മല്‍,മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി,ഭാരവാഹികളായ നൗഫല്‍ വേങ്ങര, സിവി അഷ്റഫ്,നാസര്‍ കുറുമ്പത്തൂര്‍,ഇഖ്ബാല്‍ പല്ലാര്‍,കരീം കാലടി,ശിഹാബ് ഏറനാട്,അമീന് കരുവാരക്കുണ്ട്,ഇബ്രാഹീം വട്ടംകുളം,ടൂര്‍ണമെന്റ് മുഖ്യസ്പോണ്സര് റിസാന് ഗോള്‍ഡ് എംഡി സനൂബ് തിരൂര്‍,സ്പോ ണ്സര്മാരായ അലിയാസ് അലുമിനിയം എംഡി കുഞ്ഞാലി കള്ളിയത്ത്,അല്‍ ഹിജാസ് ഗ്രൂപ്പ് എംഡി നിഹാല്‍ മൊയ്ദീന്,വേവ്ഡെന്റ് ഗ്രൂപ്പ് എംഡി ഹസൈനാര്‍ ചുങ്കത്ത്,ടേസ്റ്റി ക്ലബ്ബ് എംഡി ആഷിക്,സണ്‍റൈസ് എംഡി നൗഫല്‍ വെട്ടം പങ്കെടുത്തു. തിരൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സുബൈര്‍ കുറ്റൂര്‍ സ്വാഗതവും ട്രഷറര്‍ യൂണിവേഴ്സല്‍ സൈന്‍ എംഡി ശിഹാബ് മുട്ടിക്കാട്ടില്‍ നന്ദിയും പറഞ്ഞു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഹുസൈന് പാറയില്‍,സഫ്വാന് വെട്ടം,അഫ്സല് തിരൂര്‍, ഹൈദര്‍ മുണ്ടത്തോട്ടില്‍,അഷ്റഫ് മുറിവഴിക്കല്‍,സ്വലാഹുദ്ദീന്‍ തിരൂര്‍,ജാഫര്‍ സാദിഖ്, ഹൈദര്‍ തിരുന്നാവായ,അമീര്‍ ഷാ ബാബു, നിസാര്‍ കെപി നേതൃത്വം നല്കി. റഷീദ് കന്മനം, നൗഷാദ് തിരൂര്‍,നാസര്‍ ചെലൂര്‍,ഇഖ്ബാ ല്‍ പള്ളിയത്ത്,പിടിഎ കരീം,ഹംസ അലി പിപി,അബ്ദുല്‍ അസീബ്,അഷ്കര്‍ തലക്കാട്, ഫവാസ് വെട്ടം,ശാക്കിര്‍ മുഞ്ഞക്കല്‍,അഷ്കര്‍ തിരൂര്‍,സമദ് കുറുമ്പത്തൂര്‍,ശരീഫ് വെട്ടം,അഷ്റഫ് ആതവനാട്,അബ്ദുറഹ്മാന് കുറുവായില്‍,നൗഫല്‍ സിപി,റഷീദ് ഒളമ്പില്‍,അമീന് തിരുന്നാവായ, ഹൈദര്‍ ഏഴൂര്‍,അമീര്‍ കല്പകഞ്ചേരി,സമീര്‍ കല്പകഞ്ചേരി എന്നിവര്‍ വിവിധ വിങ്ങുകള്നിയന്ത്രിച്ചു.