
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: കരേക്കാട് നോര്‍ത്ത് കെഎംസിസി സംഗമം മദീന സായിദ് ഷോപ്പിങ് സെന്റര്‍ സ്മോകി റസ്റ്റാറന്റില്‍ മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ അഷ്റഫലി പുതുക്കുടി ഉദ്ഘാടനം ചെയ്തു. കരേക്കാട് നോര്‍ത്ത് കെഎംസിസി പ്രസിഡന്റ് മുഹമ്മദലി മനയംകാട്ടില് അധ്യക്ഷനായി.
കരേക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ ഒരു വര്‍ഷത്തെ ഭാവി പ്രവര്‍ത്തനങ്ങള്‍ റമസാന്‍ റിലീഫ്,ചികിത്സാ ധനസഹായം,ബോധവത്കരണ ക്ലാസുകള്‍,മെഡിക്കല്‍ ക്യാമ്പ്,ഫിസിയോതെറാപ്പി സെന്റര്‍ എന്നിവയുടെ ഒരു വര്‍ഷത്തെ കര്‍മപദ്ധതി സംഗമം വിലയിരുത്തി. യുവതലമുറയിലെ ലഹരി ഉപയോഗം തടയുന്നതിന് നാട്ടില്‍ ബോധവത്കരണ ക്ലാസും ലഘുലേഖ വിതരണവും കൗ ണ്സിലിങ്ങും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
യുഎഇയുടെ വിവിധ എമിറേറ്റ്സില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് റാഷിദ്.ടി,ദുബൈ മാറാക്കര പഞ്ചായത്ത് കെഎംസിസി സെക്രട്ടറി ശരീഫ് മുത്തു,അബുദാബി മാറാക്കര പഞ്ചായത്ത് കെഎംസിസി ആക്ടിങ് സെക്രട്ടറി ശരീഫ് ഫൈസി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പട്ടാക്കല്‍ സ്വാഗതവും ട്രഷറര്‍ സുബൈര്‍ കെ.പി കരേക്കാട് നന്ദിയുംപറഞ്ഞു.