
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: യുഎഇയുടെ ബിസിനസ് അവസരം പ്രയോജനപ്പെടുത്തുന്നതിന് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും 180 ദിവസത്തെ സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ക്ക് പുറമെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ബിസിനസ് ഫിനാന്‍ഷ്യര്‍മാര്‍ എന്നിവര്‍ക്കും ഇത് പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ഈ സന്ദര്‍ശന വിസ, അംഗീകൃത ആവശ്യകതകളെയും യോഗ്യതയുള്ള തൊഴിലുകളെയും അടിസ്ഥാനമാക്കിയായിരിക്കും അനുവദിക്കുക. ഒറ്റ സന്ദര്‍ശനത്തിനോ ഒന്നിലധികം സന്ദര്‍ശനങ്ങള്‍ക്കോ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാവും. യുഎഇയില്‍ പരമാവധി 180 ദിവസം താമസിക്കാം. വിസക്കായി അപേക്ഷിക്കുന്നതിന് നാല് നിബന്ധനകള്‍ പാലിക്കണമെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. അപേക്ഷകന് യുഎഇയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മേഖലയില്‍ യോഗ്യതയുള്ള ഒരു പ്രൊഫഷണലായിരിക്കണം. ആറ് മാസത്തില്‍ കൂടുതല്‍ സാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം, യുഎഇയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം, സ്ഥിരീകരിച്ച മടക്കയാത്ര ടിക്കറ്റ് ഉണ്ടായിരിക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്കുന്ന നൂതനമായ പദ്ധതികള്‍ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകര്‍ഷിക്കുന്നതിനായി യുഎഇ സമഗ്രമായ സേവന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി ഊന്നിപ്പറഞ്ഞു. യുഎഇ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, നിയമ ചട്ടക്കൂടുകള്‍, ബിസിനസ് വിജയവും വികാസവും പ്രാപ്തമാക്കുന്ന മത്സരാധിഷ്ഠിത ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഒന്നില്‍ കൂടുതല്‍ സന്ദര്‍ശനം അനുവദിക്കുന്ന 60,90,120 ദിവസം കാലാവധിയുള്ള വിസയും അനുവദിക്കും. ആകെയുള്ള ദിവസം 180ല്‍ കവിയാന്‍പാടില്ല