
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: അല്‍ഐന്‍ മലയാളി സമാജം 42ാമത് വാര്‍ഷിക പൊതുയോഗം ഇന്ത്യന്‍ സോഷ്യല്‍ സെ ന്റര്‍ പ്രസിഡന്റ് റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് എസ്.രാധാകൃഷ്ണന് അധ്യക്ഷനായി. സന്തോഷ് കുമാര്‍,ഷാഹുല്‍ ഹമീദ്,ഇകെ സലാം,മുബാറക് മുസ്തഫ,ഹാരിസ് പ്രസംഗിച്ചു. ഷൗക്കത്ത് അലി,ജാവേദ് മാസ്റ്റര്‍,രമേഷ്കുമാര്‍,സിമി സീതി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സമാജം മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെവി അബ്ദുല്‍ ഖാദറിനെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ യോഗം അനുമോദിച്ചു. സെക്രട്ടറി സന്തോഷ് അഭയന് വാര്‍ഷിക റിപ്പോര്‍ട്ടും അസി.ട്രഷറര്‍ സനീഷ് കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍: ഡോ.സുനീഷ് കൈമല(പ്രസിഡന്റ്),സലീം ബാബു (ജനറല്‍ സെക്രട്ടറി),രമേഷ്കുമാര്‍(ട്രഷറര്‍)