
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റ്സുകളിലുള്ള തളിപ്പറമ്പുകാരെ പങ്കെടുപ്പിച്ച് മെയ് 18ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രവാസി മഹോത്സവം സംഘടിപ്പിക്കും. ഗായകരായ ആസിഫ് കാപ്പാട്,സിന്ദു പ്രേംകുമാര്‍,റഊഫ് തളിപ്പറമ്പ,ജമാല്‍ തളിപ്പറമ്പ എന്നിവര്‍ നയിക്കുന്ന ഇശല്‍ നൈറ്റ്,സംസ്ഥാനതല മെഹന്തി മത്സരം, ഡാന്‍സ്,ഒപ്പന,കോല്‍ക്കളി,മുട്ടിപ്പാട്ട് എന്നിവയും ബിസിനസ് മീറ്റും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
ഫെസ്റ്റിന്റെ ബ്രോഷര്‍ പ്രകാശനം എബിസി ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് മദനി നിര്‍വഹിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ശറഫുദീന് യുഎം,തളിപ്പറമ്പ് സിഎച്ച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ വൈസ് പ്രസിസന്റ് ശബീര്‍ അള്ളാകുളം,അബൂദാബി തളിപ്പറമ്പ് മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ ആസാദ് നഗര്‍,വൈസ് പ്രസിഡന്റ് നൗഷാദ് ബിക്കിരി,തളിപ്പറമ്പ് മുനിസിപ്പല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി നിസാര്‍ പറോല്‍,ഉപദേശക സമിതി അംഗം മൂസാന്‍ കൊടിയില്‍,വൈസ് പ്രസിഡന്റ് ഇല്യാസ് കുപ്പം,വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ നൗഷാദ് പറമ്പില്‍,മെമ്പര്‍ സുഹൈര്‍ തങ്ങള്‍ കപ്പാലം പങ്കെടുത്തു.