
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഷാര്‍ജ: യുഎഇയിലെ മോങ്ങത്തുകാരുടെ കൂട്ടായ്മയായ മോങ്ങം എമിറേറ്റ്സ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച ‘സ്നേഹ സംഗമം 2025’ ചലച്ചിത്ര സംവിധായകന് സക്കറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞിപ്പ മോങ്ങം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സാജിദ് ചേങ്ങോടന്‍ 2024ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുവൈത്ത് അലവിക്കുട്ടി,റഷീദ് ടിപി,കുഞ്ഞുട്ടി അബുദാബി,നിയാസ് മോങ്ങം പ്രസംഗിച്ചു. സാജിദ് വട്ടോളി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
നബീല്‍ എക്സ്പോ,സികെ ഇര്‍ഷാദ് മോങ്ങം, യൂനുസ് സലീം,ഫസല്‍ അബുദാബി,ഷബീര്‍ ബിച്ചാന്‍,മുജീബ് പുല്ലന്,സവാദ് പിപി,ഫൈസല്‍ ബംഗാളത്ത്,റഷീദ് വട്ടോളി നേതൃത്വം നല്കി. മോങ്ങത്തെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മത്സരങ്ങളും ചര്‍ച്ചയും സംഘടിപ്പിക്കുകയും ഉന്നതാധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ ഒപ്പു ശേഖരണവും നടത്തി. ജലീല്‍ പുളിയക്കോടന്‍ സ്വാഗതവും ശരീഫ് തോട്ടോളി നന്ദിയും പറഞ്ഞു.