
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
അബുദാബി: കടുത്ത ചൂടു കാരണം ഉംറ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ നിരക്കു കുറച്ച് യുഎഇയിലെ ഏജന്‍സികള്‍. ഉംറ പാക്കേജ് നിരക്കില്‍ 25% കുറച്ചാണ് തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടനം അവസാനിച്ച ഉടന്‍ ഉംറ തീര്‍ത്ഥാടന വിസ നല്‍കുന്നത് പുനരാരംഭിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാത്തതാണ് നിരക്കു കുറയ്ക്കാന്‍ ഏജന്‍സികളെ പ്രേരിപ്പിച്ചത്. ഇതേസമയം അംഗീകാരമില്ലാത്ത കമ്പനികളും ചില ട്രാവല്‍, ടൂറിസം ഏജന്‍സികളുമാണ് ഇത്തരം ഓഫര്‍ പ്രഖ്യാപിച്ച് ആളുകളെ ആകര്‍ഷിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടിയെടുക്കുമെന്നും അംഗീകൃത ഉംറ ഏജന്‍സികള്‍ അറിയിച്ചു. കലാസാംസ്കാരിക സംഘടനകളും ഉംറ സേവനം നടത്തുന്നത് നിയമലംഘനമാണ്. ഇക്കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും സൂചിപ്പിച്ചു. അനധികൃത ഉംറ സേവനം നല്കുന്ന കമ്പനികള്‍ക്ക് 50,000 റിയാല്‍ പിഴ ചുമത്തും.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും