
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഷാര്‍ജ: സൈനിക പെന്‍ഷനും സേവനാവസാന നിയമവും പരിഷ്കരിച്ചതായി ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിറക്കി. എമിറേറ്റിലെ സ്ഥിരം സേനകളില്‍ സേവനമനുഷ്ഠിക്കുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള വിരമിക്കല്‍ പെന്‍ഷനുകളും സേവനാവസാന ആനുകൂല്യങ്ങളും സംബന്ധിച്ചാണ് പുതിയ നിയമം നടപ്പിലാക്കിത്. സേനാംഗത്തിന് സേവനം പൂര്‍ത്തിയാക്കുമ്പോള്‍, അവരുടെ ജീവിതകാലം മുഴുവന്‍ നല്കപ്പെടുന്ന പ്രതിമാസ പെന്ഷന് ലഭിക്കാനും തുടര്‍ന്ന് അവരുടെ മരണശേഷം അവരുടെ ഗുണഭോക്താക്കള്‍ക്ക് കൈമാറാനും കഴിയും.