
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
പാറപ്പള്ളിയിലെ പൗര പ്രമുഖനും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പരേതനായ പിഎച്ച് മുഹമ്മദ്കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(70) ദുബൈയില്‍ നിര്യാതയായി. കൊത്തിക്കാലിലെ പൗരപ്രമുഖനായിരുന്ന പരേതരായ ഹസന് ഹാജിയുടെയും ആയിഷയുടെയും മകളാണ്. ഫെബ്രുവരി 10ന് നാട്ടില്‍ നിന്നും ദുബായിലെ മക്കളുടെ അരികിലെത്തിയ ഖദീജുമ്മ ശാരീരിക അസ്വസ്ഥകളെ തടര്‍ന്ന് നാലു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെയാണ് മരണപ്പെട്ടത്. മക്കള്‍: പിഎച്ച് ബഷീര്‍ (ദുബൈ കാസര്‍കോട് ജില്ലാ കെഎംസിസി സെക്രട്ടറി),പിഎച്ച് അബ്ദുറഹ്മാന്,പിഎച്ച് നാസര്‍(ഇരുവരും ഷാര്‍ജ),ഫാത്തിബി, റംല,സാജിദ പരേതയായ സുഹറ. മരുമക്കള്‍: അബൂബക്കര്‍,അബ്ദുറഹ്മാന് വടകരമുക്ക്,ഖാദര്‍ എടത്തോട്,സഫിയ ചിത്താരി,ഹാജറ മണിക്കോത്ത്,സഫിയ വടകരമുക്ക്,പരേതനായ മുഹമ്മദ് കുഞ്ഞി മൗവ്വല്‍. സഹോദരങ്ങള്‍: കെഎം ഹമീദ്,മുഹമ്മദ്,ഖാദര്‍,കുഞ്ഞബ്ദുല്ല,അഷ്റഫ്,മറിയം,ശരീഫ. നാട്ടിലേക്ക് കൊണ്ടുപോകുന്ന നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് പാറപ്പള്ളി ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.