
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
നാട്ടുകൂട്ടായ്മകള്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ദുബൈയിലെ പ്രമുഖ വ്യവസായി ഹംസ മധൂര്‍ പറഞ്ഞു. ചൂരി പ്രീമിയര്‍ ലീഗ് മൂന്നാം സീസണിന്റെ ഭാഗമായി നടന്ന ‘സോക്കര്‍ ലീഗ് 25’ ചാമ്പ്യന്മാര്ക്ക് നല്കിയ സമ്മാനദാന ചടങ്ങില്‍ സംസാരിക്കുകയിരുന്നു.
യൂഎഇയില്‍ താമസിക്കുന്ന പാറക്കട്ട്,മീപ്പുഗിരി,കാളിയങ്ങാട്,ചൂരി ജങ്ഷന്,ബട്ടംപാറ,പഴയ ചൂരി,കേളുഗുഡ്ഡെ,പുതിയവളപ്പ് പ്രദേശങ്ങളെ കോര്‍ത്തിണക്കി വിശാല ചൂരി പ്രവാസികള്‍ ഉള്‍കൊള്ളുന്ന ആറു ടീമുകള്‍ തമ്മില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന്റെ അത്യന്തം വാശിയേറിയ ഫൈനലില്‍ ചൂരി റൈഡേഴ്സിനെതിരെ ടീം ബിന്ദാസ് ചൂരി ചാമ്പ്യന്മാരായി.
ദുബൈയിലെ പൗരപ്രമുഖന്‍ അലി മുഹമ്മദ് ടൂര്‍ണമെന്റ് ഫഌഗ് ഓഫ് ചെയ്തു. സിറ്റി ഗോള്‍ഡ് ദുബൈ ഡയരക്ടര്‍ നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്മാന് ഹസ്ക്കര്‍ ചൂരി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ഖലീല്‍ ചൂരി സ്വാഗതവും ഗഫൂര്‍ പാറക്കട്ട് നന്ദിയുംപറഞ്ഞു. ജമാല്‍ പറക്കട്ട്,മജീദ് വെല്‍ഫിറ്റ്,മുഹമ്മദ്കുഞ്ഞി,ഹമീദ് സൂര്‍ലു,നാസിര്‍ ചൂരി,അസ്ലം ചൂരി,ഉസ്മാന് ചൂരി,റംഷീദ് മീപുഗിരി,റഷീദ് ചൂരി പ്രസംഗിച്ചു.