
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
കണ്ണൂരിലെ വാരം യുണൈറ്റഡ് ദുബൈയില്‍ ഓള് കേരള സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അജ്മാന് കെഎംസിസി മുഖ്യരക്ഷാധികാരി പുളിക്കല്‍ മുസ്തഫ ഉദ്ഘടനം ചെയ്തു. അബുഹൈലിലെ സ്പോര്‍ട്സ് ബേയില്‍ 12 ടീം മത്സരിച്ച ടൂര്‍ണമെന്റില്‍ ഹിമാലയ കൂള്‍ അറക്കല്‍ എഫ്സി ചാമ്പ്യന്മാരായി. ഫൈനലില്‍ മത്സരത്തില്‍ വിപിഎംഎ വാരം കടവിനെ 1-0 പരാജയപ്പെടുത്തി. മഹ്റൂഫ് പി,സലീം വികെ,സിറാജ് എം,മുശ്താഖ് വാരം,അസ്ലം വികെ,മുനീര്‍ വാഴയില്‍,മുസ്തഫ മഠത്തില്‍,സലീം ഡിവി,ശകീര്‍ ആയങ്കി,റിയാസ് ആയങ്കി,സിയാദ് വാഴയില്‍,ഷബീര്‍ നേതൃത്വം നല്കി.