
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
പനിയെ ബാധിച്ച് ചികിത്സയിലായ ഒമ്പത് വയസ്സുകാരി ദുബൈയില്‍ മരിച്ചു. ദുബൈയിലെ സ്വകാര്യ സ്കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനി അലീഷയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. വേങ്ങര കണ്ണമംഗലം മേമാട്ടുപ്പാറ പുള്ളാട്ട് അഷ്റഫിന്റെ മകന് ഡോ. യാസറിന്റെയും ചെറുവത്തൂര്‍ കൈതക്കാട് തഖവ നഗര്‍ ഡോ. റോഷ്നയുടെയും ഏക മകളാണ് അലീഷ. കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്ന അലീഷക്ക് ഒരാഴ്ച്ച മുമ്പ് അനുഭവപ്പെട്ട പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചതായിരുന്നു. ചികിത്സയില്‍ ഇന്ഫക്ഷന് കണ്ടെത്തുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് കുട്ടി മരണപ്പെട്ടത്. ഖത്തര്‍ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡന്റ് അന്‍വര്‍ തായന്നൂരിന്റെ ഭാര്യ സഹോദരിയുടെ പുത്രിയാണ്. മയ്യിത്ത് ദുബൈയില്‍ മറവ് ചെയ്യും.