
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
റമസാന്‍ മുന്നോടിയായാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം
റമസാന്‍ അടുത്തിരിക്കെ അവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. യുഎഇയിലെ വില്‍പ്പന ശാലകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്കി. വസ്തുക്കളുടെ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയും ഊര്‍ജിതമാക്കി. അരി, ഗോതമ്പ്, ബ്രെഡ്, പഞ്ചസാര, എണ്ണ, മുട്ട, പാല് ഉല്പന്നങ്ങള് ഇറച്ചി, പയര്‍വര്‍ഗങ്ങള്‍ എന്നീ 9 അടിസ്ഥാന വസ്തുക്കളുടെ വില ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം എന്നാണ് നിര്‍ദേശം.