
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബിയില്‍ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി
വ്യോമഗതാഗതത്തിനുള്ള പ്രധാന ചുവടുവെപ്പായി ഹെക്സ ഇലക്ട്രിക് ചെറുവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ അബുദാബിയില്‍ നടത്തി. എയര്‍ടാക്സി നടപ്പാക്കുകയെന്ന വിപ്ലവകരമായ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായിട്ടായിരുന്നു പറക്കല്‍. ഏറ്റവും ലളിതമായ മെക്കാനിസമാണ് പരീക്ഷണ പറക്കല്‍ നടത്തിയ ഹെക്സയുടെ എയര്‍ടാക്സി മോഡലിന് ഉള്ളത്. ലളിതമായി നിയന്ത്രിക്കാം, അന്തരീക്ഷ മലിനീകരണമില്ല, ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്രക്കാരെ നിശ്ചിത സ്ഥാനത്ത് എത്തിക്കാം തുടങ്ങി നിരവധി ഗുണങ്ങളാണ് എയര്‍ടാക്സിക്ക് മോഡലിനുള്ളത്.