
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
ദോഹ: സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ,കായിക മേഖലയില്‍ നിസ്തുല സേവനങ്ങളര്‍പ്പിച്ച കെ.മുഹമ്മദ് ഈസയുടെ വേര്‍പാട് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പറഞ്ഞു. ഖത്തര്‍ കെഎംസിസി അബൂഹമൂറിലെ ന്യൂ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സര്‍വ കക്ഷി അനുശോചന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. കെ.മുഹമ്മദ് ഈസയുമായി അടുത്തിടപഴകാന്‍ ലഭിച്ച അവസരങ്ങളെല്ലാം ഓര്‍ത്തെടുത്ത അംബാസഡര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ അനുശോചനം അറിയിക്കുകയും വിദ്യാഭ്യാസ,സാമൂഹിക മേഖലയില്‍ കെ.മുഹമ്മദ് ഈസ നല്കിയ സംഭാവനകള്‍ എക്കാലവും ഓര്‍ക്കുമെന്ന് അനുസ്മരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം അന്തരിച്ച, കെഎംസിസി ഖത്തര്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റും ഖത്തറിലെ സര്‍വ മേഖലയിലും നേതൃസാന്നിധ്യമായി തിളങ്ങിനിന്ന കെ.മുഹമ്മദ് ഈസയുടെ അനുശോചന സംഗമത്തിലും പ്രാര്‍ത്ഥനാ സദസിലും പങ്കെടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ് അധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി.
തന്റെ ദീര്‍ഘകാല ഖത്തര്‍ പ്രവാസത്തിനിടയില്‍ ഈസക്കയോടൊപ്പമുള്ള സ്മരണകള്‍ അദ്ദേഹം പങ്കുവച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കെഎംസിസിക്ക് താങ്ങും തണലുമായി ഈസക്ക നിലകൊണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹീം,ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്,ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ,ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്,കെഎംസിസി നേതാക്കളായ എസ്എഎം ബഷീര്‍,അബ്ദുന്നാസര്‍ നാച്ചി,വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികളായ പിഎന്‍ ബാബുരാജ്, ഹൈദര്‍ ചുങ്കത്തറ,സാബിത്ത് സഹീര്‍, ചന്ദ്രമോഹന്,സവാദ് വെളിയങ്കോട്,ഇസ്മായീല്‍ ഹുദവി,സലാം പാപ്പിനിശ്ശേരി,ഓമനക്കുട്ടന്,സമീര്‍ പികെ,സമീര്‍ വലിയവീട്ടില്‍,ഹുസൈന് കടന്നമണ്ണ, ഹബീബ് റഹ്മാന്,സുധീര്‍,ആശിഖ് അഹമ്മദ്,നിഹാദ് അലി,ഫൈസല്‍ ഹുദവി,ആസാദ്,നൗഫല്‍ മുഹമ്മദ് ഈസ,സുഹൈല്‍ വാഫി പ്രസംഗിച്ചു. ഇസ്മായീല്‍ ഹുദവി ഖിറാഅത്ത് നടത്തി. മുഹമ്മദലി ഖാസിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. കെഎംസിസി ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പിഎസ്എം ഹുസൈന് നന്ദിയും പറഞ്ഞു.
ഈസക്കയുടെ മക്കളായ നജ്ല മുഹമ്മദ് ഈസ,നാദിര്‍ ഈസ,നമീര്‍ ഈസ,മറ്റു കുടുംബാംഗങ്ങള്‍ സംഘടനാ നേതാക്കളായ ജോപ്പച്ചന്‍,അപ്പെക്സ് ബോഡി എംസി അംഗങ്ങളായ ജാഫര്‍ തയ്യില്‍,അഫ്സല് അബ്ദുല്‍ മജീദ്,റഷീദ് അഹ്്്മദ്,ബഷീര്‍ തുവാരിക്കല്‍,അബ്രഹാം കണ്ടത്തില്‍ ജോസഫ്,ദീപക് ഷെട്ടി,ശാന്തനു ദേശ് പാണ്ഡെ,നന്ദിനി,വ്യവസായ പ്രമുഖരായ സൈനുല്‍ ആബിദ് സഫാരി,അടിയോട്ടില്‍ അഹമ്മദ്,മൂസ കുറുങ്ങോട്ട്,മുഹമ്മദ് അഷ്റഫ് ചിറക്കല്‍ ഗ്രാന്‍ഡ് മാള്‍,ഇസ്മായീല്‍ പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ്,ഷറഫ് പി ഹമീദ്,സിയാദ് ഉസ്മാന്,സകരിയ മാണിയൂര്‍,അബ്ദുല്ലത്തീഫ് ദുബൈ,മഷ്ഹൂദ് തിരുത്തിയാട്,ബഹാഉദ്ദീന്‍ ഹുദവി പങ്കെടുത്തു. ഖത്തര്‍ കെഎംസിസി ഉപദേശക സമിതി ചെയര്മാന് എംപി ഷാഫി ഹാജി,വൈസ് ചെയര്മാന് പിവി മുഹമ്മദ് മൗലവി, ഭാരവാഹികളായ ടിടികെ ബഷീര്‍,പുതുക്കുടി അബൂബക്കര്‍,ആദംകുഞ്ഞി,സിദ്ദീഖ് വാഴക്കാട്,അജ്മല്‍ നബീല്‍,അഷ്റഫ് ആറളം,അലി മൊറയൂര്‍,താഹിര്‍ താഹക്കുട്ടി,വിടിഎം സാദിഖ്,സമീര്‍ മുഹമ്മദ്,ഫൈസല്‍ കേളോത്ത്,ശംസുദ്ദീന്‍ വാണിമേല്‍ നേതൃത്വം നല്കി.