
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഷാര്‍ജ: മാറുന്ന കാലത്ത് സംഘാടനത്തിന്റെ പുതിയ മാനങ്ങള്‍ തേടി അന്തിച്ചര്ച്ചയുമായി ഷാര്‍ജ കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ‘മുസാമറ 2025’ എക്സിക്യൂട്ടീവ് ക്യാമ്പ്. കണ്ണുര്‍ ജില്ലാ കമ്മിറ്റിയുടെ കണ്ണൂര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളുമാണ് ‘മുസാമറ’യില്‍ പങ്കെടുത്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മയ്യില്‍ അധ്യക്ഷനായി. മുഖ്യാതിഥി തളിപ്പറമ്പ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി മുസ്തഫ കൊടിപ്പൊയില്‍ ‘പുതിയ കാലത്തെ സംഘാടനം’ വിഷയത്തില്‍ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ചേലേരി,ജില്ലാ സെക്രട്ടറി ഷഹീര്‍ കെപി,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇഖ്ബാല്‍ അളളാംകുളം,ജില്ലാ ട്രഷറര്‍ മുഹമ്മദ് മാട്ടുമ്മല്‍ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി ഫസല്‍ തലശ്ശേരി,ജില്ലാ പ്രസിഡന്റ് അശ്റഫ് പൊയില്‍,ജില്ലാ ഭാരവാഹികളായ എസി ഇഖ്ബാല്‍,ഉമറുല്‍ ഫാറൂഖ്,എംഎ സാദിഖ്,സിബി ഇഖ്ബാല്‍,അബ്ദുല്‍ ഖാദര്‍ ദാലില്‍,ഇര്‍ഷാദ് ഇരിക്കൂര്‍,ഷാര്‍ജ സിഎച്ച് സെന്റര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ബഷീര്‍ ഇരിക്കൂര്‍ പങ്കെടുത്തു. പ്രവര്‍ത്തന വീഥിയിലെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കി ‘അടയാളം’ ഫോട്ടോ പ്രദര്‍ശനവും മുസാമറയുടെ ഭാഗമായി നടന്നു. മുസ്തഫ കൊടിപ്പൊയിലിന് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മയ്യില്‍ ഉപഹാരം കൈമാറി. മുബഷിര്‍ ഫൈസി റബ്ബാനി പ്രാര്‍ത്ഥന നടത്തി. സി.ഷക്കീര്‍ സ്വാഗതവും അഹമ്മദ് കെകെ നന്ദിയും പറഞ്ഞു.