
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: സമാഗതമായ പരിശുദ്ധ റമസാനിനെ വരവേല്‍ക്കാന്‍ വിശ്വാസികളെ സജ്ജരാക്കുന്നതിനായി ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ‘അഹ്ലന് റമസാന്‍ ’25’ പ്രോഗ്രാം ഇന്ന് വൈകീട്ട് 6.30 മുതല്‍ ഖിസൈസ് ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ നടക്കും. പ്രഗത്ഭ വാഗ്മിയും പണ്ഡിതനുമായ അലി ശാകിര്‍ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് ഹുസൈന് കക്കാട് അധ്യക്ഷനാകും. പരിശുദ്ധ റമസാനുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്ക്കായുള്ള ചോദ്യോത്തര സെഷന്, വിവിധ റമസാന്കാല സംരംഭങ്ങളുടെ അവതരണം നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൗകര്യം ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04 2633391.