
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: വളയംകുളം പരസ്പരം യുഎഇ ചാപ്റ്റര്‍ മെഗാ ഇവന്റ് സീസണ് 9 ദുബൈ ഡോം ഇന്‍ ഡോര്‍ സ്റ്റേഡിയത്തില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ പിപി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ ചെയര്മാന് എംകെ.നസീര്‍ അധ്യക്ഷനായി. ദുബൈ കെഎംസിസി. സംസ്ഥാന സെക്രട്ടറി പിവി നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ഖദീജ അഷ്റഫ്, ഹമീദ് വളയംകുളം,പി.ലിതീഷ്,കെവി റൗളത്ത്,സാബിത്ത്,മൈമൂന നസീര്‍, അഡ്വ.റസിയ ഷാഹിദ് പ്രസംഗിച്ചു. ഫുട്ബോള്‍,വടംവലി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദമ്പതികള്‍ക്കും വ്യത്യസ്ത മത്സരങ്ങള്‍ എന്നിവ നടന്നു.
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ വെട്രന്‍സ് ടീം വിന്നേഴ്സും ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥാമാക്കി. പിപി ഷംനാസ്,ടിഎം ജാബിര്‍,സിവി ഷഹ്സാദ്,പികെ അനീഷ് ബക്കര്‍,കെവി അലി,സിവി യൂസുഫ്,കെവി അബൂബക്കര്‍,കെകെ മുഹമ്മദ്,പികെ അലി,ഫൈസല്‍ കിളായില്‍ നേതൃത്വം നല്കി. യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള വളയംകുളത്തുകാര്ക്ക് ഒത്തുകൂടാന്‍ സാധിച്ചതിലെ അനുഭൂതി പകരുന്നതായിരുന്നു സംഗമം.