ഷാര്‍ജയില്‍ പൊലീസ്,സുരക്ഷാ പുഃനസംഘടനക്ക് ഉത്തരവ്
കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ടോപ് ഫൈവ് ഹാളില്‍ സംഘടിപ്പിച്ച ഇന്‍സൈറ്റ് 2025 പ്രവര്‍ത്തക സംഗമം പ്രൗഢമായി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിസാര്‍ തൊട്ടിയില്‍ അധ്യക്ഷനായി. സമകാലിക ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം പ്രമേയമാക്കി ഗ്രന്ഥകാരനും ചന്ദ്രിക മുന്‍ എഡിറ്ററും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സിപി സൈതലവി മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവും എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.റുമൈസ റഫീഖ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കെഎംസിസി വനിതാ വിങ് സംസ്ഥാന,ജില്ലാ സാരഥികളെ ആദരിച്ചു.
45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജില്ലാ കെഎംസിസി മുന്‍ ഭാരാവാഹി മുഹമ്മദ്കുട്ടി ഹാജിക്ക് യാത്രയയപ്പ് നല്കി. ജില്ലാ വൈസ് പ്രസിഡന്റ് ഗഫൂര്‍ എഴുതിയ ‘സൂര്യകാന്തി’ പുസ്തകം സിപി സൈതലവി റുമൈസറഫീഖിന് നല്കി പ്രകാശനം ചെയ്തു.
സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം പി ഹമീദ്,വൈസ് പ്രസിഡന്റ് ബീരാന്‍കുട്ടി കരേക്കാട് പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ കുഞ്ഞു പകര,ഇകെ ബക്കര്‍,സലാം മാസ്റ്റര്‍,അലിമോന്,സമദ്,മറ്റു ജില്ലകളുടെ ഭാരവാഹികളായ
ഫൈസല്‍ ഹംസ തൃശൂര്‍,നഈം പാലക്കാട്,നാസര്‍ കാസര്‍കോട്,ഹംസ കോഴിക്കോട്,അല്‍ത്താഫ് അല്കൂവ പങ്കെടുത്തു. മലപ്പുറം ജില്ലാ ഭാരവഹികളായ ഇകെ ഗഫൂര്‍,ഫിറോസ്,മുജീബ്,സലാം,റഷീദ്,പിടി അമീര്‍,മണ്ഡലം നേതാക്കളായ അവാഫി കോയ,നൗഷാദ് തങ്ങള്‍ വള്ളിക്കുന്ന്,മുനവ്വര്‍ പൊന്നാനി,ലത്തീഫ് പൊന്നാനി,അമീന് തവനൂര്‍,ജാഫര്‍ ആയപ്പള്ളി,ബഷീര്‍ വട്ടോളി തിരൂര്‍,ഹബീബ്,അനീഷ് താനൂര്‍,നൗഷാദ്,ഷാജഹാന്,തിരൂരങ്ങാടി,അല വിക്കുട്ടി,അബൂബക്കര്‍,നാസര്‍ വേങ്ങര,മുസ്തഫ,ജലീല്‍ കോട്ടക്കല്‍,നിസാം,റിയാസ് മങ്കട നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സലീം മണ്ടായപ്പുറം സ്വാഗതവും ട്രഷറര്‍ സുലൈമാന്‍ ചേകനൂര്‍ നന്ദിയും പറഞ്ഞു.