
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എകെ ബീരാന്‍കുട്ടി അധ്യക്ഷനായി
അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ മുഖപ്രസിദ്ധീകരണമായ ‘പ്രവാസി’യുടെ 35ാമത് ലക്കം പ്രമുഖ ചലച്ചിത്ര താരവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ പ്രകാശനം ചെയ്തു. കവി കെ.സച്ചിദാനന്ദന് നാടക പ്രവര്‍ത്തകരായ ഡോ.പ്രമോദ് പയ്യന്നൂര്‍,ഡോ.സാംകുട്ടി പട്ടംകരി,ഹസിം അമരവിള,പ്രിയനന്ദനന്,കരിവെള്ളൂര്‍ മുരളി എന്നിവരുടെയും പ്രവാസ എഴുത്തുകാരുടെയും രചനകള്‍ ഉള്‍പ്പെട്ട പുതിയ ലക്കം ഭരത് മുരളി നാടകോത്സവ പതിപ്പായാണ് പ്രസിദ്ധീകരിച്ചത്. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എകെ ബീരാന്‍കുട്ടി അധ്യക്ഷനായി. നാടക പ്രവര്‍ത്തകരായ ഡോ.രാജ വാര്യര്‍,കെഎ നന്ദജന്‍,കേരള സോഷ്യല്‍ സെ ന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്,ഫൈനാന്‍സ് കണ്‍വീനര്‍ അഡ്വ. അന്‍സാരി സൈനുദ്ദീന്‍,പ്രവാസി പത്രാധിപര്‍ സഫറുല്ല പാലപ്പെട്ടി,മുന്‍ ജനറല്‍ സെക്രട്ടറി കെ.സത്യന്,സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാര്‍,അസി.സെക്രട്ടറി ഹിഷാം,മുന്‍ സാഹിത്യവിഭാഗം സെക്രട്ടറി റഫീഖലി പുലാമന്തോള്‍,അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി ടിവി സുരേഷ്കുമാര്‍,ഇന്ത്യ സോഷ്യല്‍ സെ ന്റര്‍ വൈസ് പ്രസിഡന്റ് സുജിത്ത്,വേദ ആയുര്‍വേദിക് മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയരക്ടര്‍ റിജേഷ് എവര്സെഫ് ഫെയര്‍ ആന്റ് സേഫ്റ്റി മാനേജിങ്ങ് ഡയരക്ടര്‍ എംകെ സജീവ് പങ്കെടുത്തു.