നിയമം പാലിച്ച 60 ഡ്രൈവര്‍മാര്‍ക്ക് അബുദാബി പൊലീസിന്റെ ആദരം
അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി ഏഴാം തവണയും അബുദാബിക്ക് സ്വന്തം. ‘നംബിയോ’ വെബ്സൈറ്റ് നടത്തിയ അന്താരാഷ്ട്ര സര്‍വേയിലാണ് ലോകത്തിലെ സുരക്ഷിത നഗരങ്ങളില്‍ ഒന്നാമതായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്. നഗരത്തില്‍ നടത്തിയ സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള ലോകോത്തര അംഗീകീരമാണിത്.
തുടര്‍ച്ചയായ ഒരു വര്‍ഷത്തെ നിരീക്ഷണവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള നേട്ടങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് അബുദാബി സിറ്റിയെ മികച്ച സുരക്ഷാ നഗരമായി പ്രഖ്യാപിച്ചതെന്ന് അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സെയ്തൂണ്‍ അല്‍മുഹൈരി വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിലും അതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും അബുദാബി പൊലീസ് എക്കാലവും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തലസ്ഥാന നഗരിയിലുടനീളം സ്ഥാപി ച്ചിട്ടുള്ള നിരീക്ഷണ കാമറകളും മറ്റു സംവിധാനങ്ങളും സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു.