നിയമം പാലിച്ച 60 ഡ്രൈവര്‍മാര്‍ക്ക് അബുദാബി പൊലീസിന്റെ ആദരം
അബുദാബി: അബുദാബി നഗരത്തിലേക്ക് വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനുള്ള സമയക്രമീകരണത്തില്‍ മാറ്റം വരുത്തിയതായി അബുദാബി ഗതാഗത വിഭാഗം അറിയിച്ചു. അബുദാബി എമിറേറ്റിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍(അബുദാബി മൊബിലിറ്റി) നഗരത്തിലെ റോഡുകളില്‍ ചരക്ക് വാഹനങ്ങള്‍,ട്രക്കുകള്‍,ടാങ്കറുകള്‍,ഹെവി ഉപകരണങ്ങള്‍ വഹിക്കുന്ന വാഹനങ്ങള്‍ എന്നിവയുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6.30നും 9 മണിക്കുമിടയില്‍ അബുദാബി നഗരത്തിലെ റോഡുകളില്‍ ഹെവി വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഉച്ചകഴി ഞ്ഞ് മൂന്നുമണിക്കും വൈകുന്നേരം ഏഴ് മണിക്കും ഇടയിലും വലിയ വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല. വെള്ളിയാഴ്ചകളില്‍ രാവിലെ പതിവുസമയവും പതിനൊന്നുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയുമാണ് വലിയ വാഹനങ്ങള്‍ നിരോധിച്ചിട്ടുള്ളത്. ഈമാസം 27 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.