
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
അബുദാബി : അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചാണ് ഇന്നലെ ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ യുഎഇയുടെയും അമേരിക്കയുടെയും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും കാര്യമായ സംഭാവന നല്കിയ ബ്ലിങ്കന്റെ ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിന് ശൈഖ് അബ്ദുല്ല നന്ദി അറിയിച്ചു.
ബ്ലിങ്കെനുമായുള്ള സൗഹൃദത്തില്‍ തന്റെ അഭിമാനം തുറന്നുപറഞ്ഞ ശൈഖ് അബ്ദുല്ല ആശയവിനിമയത്തില്‍ തുറന്ന മനസ്സ് നിലനിര്‍ത്താനുള്ള പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ദീര്‍ഘകാല ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഫോണ്‍ സംഭാഷണം.