
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : ലോകത്ത് ഹരിത ഹൈഡ്രജന് മേഖല വിപ്ലവകരമായ വളര്ച്ചയിലേക്കെന്ന് ബോയിങ് മിഡില് ഈസ്റ്റ്,ടര്ക്കിയെ ആന്റ് ആഫ്രിക്ക പ്രസിഡന്റ് കുല്ജിത് ഘട്ടൗറ പറഞ്ഞു. അബുദാബി സുസ്ഥിരതാ വാരാചരണ പരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ശുദ്ധമായ ഊര്ജ സ്രോതസായി ഹൈഡ്രജന്റെ വലിയ സാധ്യതകള് പ്രകടമാക്കുന്ന വന്കിട പദ്ധതികളാണ് ലോകത്ത് യാഥാര്ത്ഥ്യമാകുന്നത്. ഇത്തിഹാദ് എയര്വേയ്സിന്റെ വിമാനങ്ങള്ക്ക് ജൈവ ഇന്ധനം ഉപയോഗിക്കുന്നതിനുള്ള ഗവേഷണം ഫലം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.