
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദുബൈ : കേരളത്തിലെ കായിക മേഖലയുടെ വികസനം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന ‘സാറ്റ് കേരള’യുടെ ദുബൈ ചാപ്റ്റര്‍ പ്രസിഡന്റായി ഷംസുദ്ദീന് നെല്ലറയെ തിരഞ്ഞെടുത്തു. ദുബൈ നാദ് അല്‍ ഹമറില്‍ നടന്ന കണ്വന്ഷന് സാറ്റ് കേരള ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് തെയ്യമ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിപി ലത്തീഫ് അധ്യക്ഷനായി. സാറ്റ് മുഖ്യരക്ഷാധികാരി ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്, അഖിലേന്ത്യാ അത്ലറ്റിക് ഫെഡറേഷന് വൈസ് പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,സാറ്റ് കേരള ട്രഷറര്‍ എപി ആസാദ്,സ്പോര്‍ട്സ് കേരള ഡയരക്ടര്‍ ആഷിക് കൈനിക്കര,മുന്‍ ഇന്ത്യന്‍ ഫുട്ബോളര് അനസ് എടത്തൊടിക,ബേബി നിലാമ്പ്ര,അജ്മല്‍ ബിസ്മി,അഷ്റഫ് ഗ്രാന്‍ഡ്,ജംഷീദ് ലില്ലി പ്രസംഗിച്ചു. ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായി പി.അബ്ബാസിനെയും ട്രഷററായി സിപി അബ്ദുസ്സമദ് എന്ന ബാബുവിനെയും തിരഞ്ഞെടുത്തു. എപി സുബ്ഹാന്,ജമാല്‍ മുസ്തഫ വിപി,ത്വല്‍ഹത്ത് എടപ്പാള്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സലാം ഫോസില്‍,മുഹമ്മദ് ജാസിര്‍,സിഎംഎ അന്‍വര്‍ എന്നിവര്‍ സെക്രട്ടറിമാരുമാണ്. ഷംസുദ്ദീന് പാരമൗണ്ട്,പോളണ്ട് മൂസഹാജി,അബ്ദുറഹീം പട്ടര് ക്കടവന്,സിപി മൊയ്തീന്,ടിവി സിദ്ദീഖ് എന്നിവര്‍ രക്ഷാധികാരികളാണ്.
കേരളത്തിലെ സാധാരണക്കാരായ കായിക പ്രതിഭകള്‍ക്ക് രാജ്യാന്തര നിലവാരമുള്ള പരിശീലകരുടെ പിന്തുണയും മികച്ച സൗകര്യവും ഉറപ്പുവരുത്താനുള്ള സാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ ചാപ്റ്ററിന്റെ രൂപീകരണം കൂടുതല്‍ ഊര്‍ജം പകരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ ഐ ലീഗ് ഫുട്ബോള്‍ മൂന്നാം ഡിവിഷനില്‍ നിന്ന് രണ്ടാം ഡിവിഷനിലേക്ക് സാറ്റ് യോഗ്യത നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരൂര്‍ കേന്ദ്രമായാണ് സാറ്റിന്റെ പ്രവര്‍ത്തനം. ചെറുപ്രായത്തില്‍ തന്നെ ഫുട്ബോള്‍ പ്രതിഭകളായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മികച്ച അവസരങ്ങള്‍ നല്കി കായിക കേരളത്തിന് വലിയ സംഭാവനകള്‍ നല്കാന് പ്രാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാറ്റ് മുന്‍ഗണന നല്‍കുന്നതെന്നും ഇതിനായി നിരവധി പദ്ധതികളാണ് ആസൂത്രം ചെയ്തിട്ടുള്ളതെന്നും സാറ്റ് കേരള പ്രസിഡന്റ്് വിപി ലത്തീഫ് പറഞ്ഞു.