
ഷാർജയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്
അബുദാബി: ഐഐസി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ന് രണ്ട് മഹാപ്രതിഭകളെ അനുസ്മരിക്കുന്നു. മലയാള സാഹിത്യത്തെ ലോകത്തോളമുയര്‍ത്തി ഈയിടെ വിടപറഞ്ഞ എംടി വാസുദേവന്‍ നായര്‍,മാപ്പിളപ്പാട്ട് രചനാലോകത്ത് വിസ്മയം തീര്‍ത്ത പുലിക്കോട്ടില്‍ ഹൈദര്‍ എന്നിവരെയാണ് രണ്ടു സെഷനുകളിലായി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അനുസ്മരിക്കുന്നത്. മഹാകവി പുലിക്കോട്ടില്‍ ഹൈദറിന്റെ 50ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമത്തില്‍ ‘പുലിക്കോട്ടില്‍ പാട്ടുകെട്ടിയ ലോകം’ വിഷയത്തില്‍ മോയിന്‍കുട്ടി വൈദ്യര് അക്കാദമി മുന്‍ ചെയര്‍മാനും ചന്ദ്രിക മുന്‍ പത്രാധിപരുമായ സിപി സൈതലി പ്രഭാഷണം നടത്തു. വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലെ ‘എംടി ഓര്മ’ സെഷനില്‍ ഷാജഹാന് മാടമ്പാട്ട്,സിപി സൈതലവി എന്നിവര്‍ മലയാളത്തിന്റെ അനുഗൃഹീത എഴുത്തുകാരനെ അനുസ്മരിച്ച് പ്രഭാഷണം നടത്തും.