
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ : ദുബൈ മുനിസിപ്പാലിറ്റിയുടെ രണ്ടാമത് ഹത്ത കാര്‍ഷികോത്സവത്തിന് തുടക്കം. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ‘ദുബായ് ഫാംസ്’ പരിപാടിയുടെ ഭാഗമായാണ് ഹത്ത കാര്‍ഷികോത്സവം നടക്കുന്നത്. ലീം തടാകത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ 22 വരെ തുടരും. 25 എമിറാത്തി കര്‍ഷകര്‍,ഹോംസ്റ്റേഡര്മാര്,പ്രാദേശിക കാര്‍ഷിക കമ്പനികള്‍ എന്നിവരുടെ കൃഷി അനുബന്ധ പരിപാടികളും കാര്‍ഷികോത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും ഹത്ത കാര്ഷികോത്സവത്തെ വൈവിധ്യമാക്കുന്നു. യുഎഇയുടെ വളരുന്ന കാര്‍ഷിക വിപണിയെ പിന്തുണയ്ക്കുന്നതിനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഹത്ത വിന്റര്‍ സംരംഭത്തിനു കീഴിലാണ് ഫാമിങ് ഫെസ്റ്റിവല്‍ ഒരുക്കിയത്.
പര്‍വതപ്രദേശമായതിനാല്‍ ഹത്തയിലെ ശൈത്യകാല അനുഭവം ആസ്വദിക്കുന്നതിനായി നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. സവിശേഷമായ പാരിസ്ഥിതികവും സാമൂഹികവും പൈതൃകവുമായ വൈവിധ്യത്തെ പ്രയോജനപ്പെടുത്തുന്നതാണ് ഇതോടൊപ്പം നടക്കുന്ന കാര്‍ഷികോത്സവം. രാജ്യത്തെ കര്‍ഷകരെ പിന്തുണയ്ക്കുക,സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുക,പ്രമുഖ കാര്‍ഷിക,ടൂറിസം കേന്ദ്രമെന്ന നിലയില്‍ ഹത്തയുടെ സ്ഥാനം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ കൂടി കാര്‍ഷികോത്സവത്തിനുണ്ട്. സുസ്ഥിര ദേശീയ ഭക്ഷ്യസുരക്ഷ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎഇയുടെ ശ്രമങ്ങള്ക്ക്് കാര്‍ഷികോത്സവം ശക്തിപകരുന്നുവെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത കാലാവസ്ഥാ വ്യതിയാന,പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ.അംന ബിന്ത് അബ്ദുല്ല അല്‍ ദഹഖ് പറഞ്ഞു. എല്ലാ മേഖലകളിലും കൃഷിയുടെ പ്രധാന പങ്കും തന്ത്രപ്രധാനമായ വിളകളുടെ പ്രാദേശിക ഉത്പാദനവും വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ എടുത്തുപറഞ്ഞു.