
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദുബൈ : ഇനി സമയം നോക്കിയില്ലെങ്കില്‍ പണം പോകും. ഈ മാസം 31 മുതല്‍ സാലിക് നിരക്കിലുള്ള മാറ്റം പ്രാബല്യത്തില്‍ വരികയാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 6 മണി മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 8 വരെയും 6 ദിര്‍ഹമാണ് ടോള്‍ നിരക്ക് ഈടാക്കുക. 10 മണി മുതല്‍ 4വരെ 4 ദിര്‍ഹമാണ് ഈടാക്കുക. രാത്രി ഒരു മണി മുതല്‍ രാവിലെ ആറു മണിവരെ സൗജന്യവുമായിരിക്കും. പൊതു അവധി ദിനങ്ങള്‍, പ്രത്യേക ദിവസങ്ങള്‍ എന്നിവ ഒഴികെയുള്ള ഞായറാഴ്ചകളിലും ടോള്‍ നിരക്ക് നാലു ദിര്‍ഹമായി തുടരും.
റമസാനില്‍ തിങ്കള്‍ മുതല്‍ ശനി വരെ പുലര്‍ച്ചെ രണ്ടു മണി മുതല്‍ രാവിലെ ഏഴു മണിവരെ ടോള്‍ സൗജന്യമായിരിക്കും. ഞായറാഴ്ചകളില്‍ രാവിലെ ഏഴു മണി മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ രണ്ടു മണിവരെ നാലു ദിര്‍ഹമായിരിക്കും. പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ ഏഴു മണിവരെ നിരക്കുകള്‍ ഈടാക്കില്ല. അല്‍ സഫ നോര്‍ത്ത്, അല്‍ സഫ സൗത്ത് ടോള്‍ ഗേറ്റുകള്‍,അല്‍ മംസാര്‍ നോര്‍ത്ത്, അല്‍ മംസാര്‍ സൗത്ത് ടോള്‍ ഗേറ്റുകള്‍ എന്നിവയിലൂടെ ഒരു മണിക്കൂറിനകം കടന്നുപോകുന്നവരോട് ഒറ്റത്തവണ മാത്രമേ ടോള്‍ ഈടാക്കുകയുളളൂവെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിരക്ക് കൂട്ടിയ സാഹചര്യത്തില്‍ സാലിക് സ്റ്റിക്കര്‍ പതിപ്പിക്കാനും നമ്പര്‍ ലിങ്ക് ചെയ്യാനും മറക്കരുത്. അക്കൗണ്ടില്‍ പണമില്ലാതെ ഓരോ തവണയും സാലിക് ഗേറ്റുകള്‍ കടക്കുന്നവര്‍ക്ക് 50 ദിര്‍ഹം വീതമാണ് പിഴ. അതിനാല്‍ 31 മുതല്‍ സമയം നോക്കി മാത്രമേ യാത്ര ചെയ്യാവൂ…
പൊതു ഗതാഗതത്തില്‍ കുതിപ്പുമായി ദുബൈ ആര്‍ടിഎ