
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദുബൈ : വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കുന്നവര്ക്ക് ഓഫറുകളുമായ യുഎഇയുടെ പരിസ്ഥിതി ഐഡന്റിറ്റി ഇനിഷ്യേറ്റീവ്(യുഎഇഇഐ). പരിസ്ഥിതി സൗഹൃദ ശീലങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി. ഇത്തരക്കാര്ക്ക് ഡിസ്കൗണ്ടുകളും വൗച്ചറുകളും ലോയല്റ്റി പോയിന്റുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. കോപ്28 ഡിജിറ്റല് പ്ലാറ്റ്ഫോമിലൂടെ വൈദ്യുതി,വെള്ളം,വാതകം എന്നിവയുള്പ്പെടെ വ്യക്തിഗത ഊര്ജ ഉപയോഗം ട്രാക്ക് ചെയ്യുകയും ഇത് യുഎഇ പാസ് വഴി പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യും. പ്രാദേശിക സ്റ്റോറുകളില് നിരക്ക് ഇളവും മറ്റു ഡൈനിങ് വൗച്ചറുകളും ചരക്കുകള്ക്കും സേവനങ്ങള്ക്കുമായി റിഡീം ചെയ്യാവുന്ന ലോയല്റ്റി പോയിന്റുകളും ഉള്്പ്പെടുന്നതാണ് സമ്മാനങ്ങള്.