‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
അല്‍ഐന്‍ : തൃശൂര്‍ ജില്ലാ കെഎംസിസി ‘തസ്മിയ 2025’ കുടുംബ സംഗമം അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹംസ മൊയ്തീന് അധ്യക്ഷനായി. പ്രമുഖ സൈക്കോളജിസ്റ്റും മോട്ടിവേറ്ററും ഫാമിലി കൗണ്‍സിലറുമായ ഡോ.സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യാതിഥിയായി. കെഎംസിസി ജില്ലാ ഭാരവാഹികള്‍ സുലൈമാന്‍ മേല്പത്തൂരിന് മൊമെന്റോ നല്കി. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് റസല്‍ സാലി മുഹമ്മദ്,കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് ബീരാന്‍കുട്ടി കരേക്കാട്,സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കലാം പി.ഹമീദ്,അല്‍ ഐന്‍ ഇന്‍കാസ് പ്രസിഡന്റ് സന്തോഷ് കുമാര്‍,കെഎംസിസി വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് മെഹറുന്നിസ ടീച്ചര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുത്തലിബ് ചാവക്കാട് സ്വാഗതവും ട്രഷറര്‍ ബദര്‍ കെഎ നന്ദിയും പറഞ്ഞു. കെഎംസിസി നേതാക്കളും കുടുംബങ്ങളും വിദ്യാര്‍ഥികളും ബിസിനസ് രംഗത്തെ പ്രമുഖരുമടങ്ങുന്ന നിറഞ്ഞ സദസ് ‘തസ്മിയ 2025’ കുടുംബ സംഗമത്തിന്റെ മാറ്റുകൂട്ടി.