‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന് പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള് വെച്ചുപിടിപ്പിക്കും
അബുദാബി : 13ാമത് ഭരത് മുരളി നാടകോത്സവത്തില് രണ്ടാം ദിനത്തില് എ ശാന്തകുമാര് രചിച്ച് വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തില് പറുദീസ പ്ലേ ഹൗസ് അവതരിപ്പിച്ച ‘സീക്രട്ട്’ മനുഷ്യന്റെ സ്വകാര്യജീവിതത്തിലേയ്ക്ക് തുറന്നുവച്ച കണ്ണാടിയായിരുന്നു. ലൂയിസ്,ലൂയിസിന്റെ നവവധു മീര,ലൂയിസിന്റെ കാമുകി സുധ എന്നീ പരസ്പരം മനോഹരമായി വേദനിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു നാടകം. ലൂയിസിന്റെ വീട്ടിലെ ഭാര്യ കാത്തിരിക്കുന്ന കിടപ്പുമുറി,കാമുകിയുമായി കഴിയുന്ന ഹോട്ടല് കിടപ്പുമുറി,മധ്യത്തില് ഒരു തുറന്ന ടോയ്ലറ്റ് എന്നീ മൂന്ന് രംഗപാടങ്ങളിലായിരുന്നു നാടകം അരങ്ങേറിയത്. സ്വകാര്യങ്ങള്ക്കുള്ളിലും ഒരു സ്വകാര്യം എല്ലാ മനുഷ്യനുമുണ്ട്. ആരോടും പറയാത്ത ഒരു സ്വകാര്യം ഉള്ളിലൊളിപ്പിച്ചാണ് ഒടുവില് മനുഷ്യന് മരിക്കുന്നത്. പ്രണയം ഏകാന്തമായ ഒരു തുരത്താണ്. അതില് മറ്റുള്ളവര് കടന്നുവന്നാല് ആത്മ സംഘര്ഷവും ദുരന്തവും സംഭവിക്കും.
പൂമുഖ പടിവാതിലില് കാത്തുനില്ക്കുന്ന ഭാര്യ ഒരുവശത്ത്,പ്രണയിനിയുടെ ഭ്രാന്തന് സ്നേഹത്തില് തളര്ന്നുപോകുന്ന ലൂയിസ്. നാടകീയ സംഘര്ഷ മുഹൂര്ത്തങ്ങള്ക്കു സാക്ഷ്യം വഹിച്ച നാടകം അവസാനം ദുരന്തത്തിലാണ് അവസാനിക്കുന്നത്. ലൂയിസായി അരുണ് ശ്യാമും മീരയായ പ്രിയങ്ക സൂസന് മാത്യുവും സുധയായി ഷാലി ബിജുവും വേഷമിട്ടു. മിഥുന് മലയാളം സംഗീതവും വൈശാഖ് അന്തിക്കാട് പ്രകാശവും നിയന്ത്രിച്ചു. സുമി ഇ.ആറിന്റേതായിരുന്നു ചമയം. വസ്ത്രാലങ്കാരം അഞ്ജന വിജയകുമാര്.