‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന് പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള് വെച്ചുപിടിപ്പിക്കും
ദുബൈ : കൂത്തുപറമ്പ് മണ്ഡലം കെഎംസിസിസി ഇന്ന് സംഘടിപ്പിക്കുന്ന ‘സന്നാഹം 2025’ കുടുംബ സംഗമത്തിന്റെ പ്രചാരണാര്ത്ഥം പാട്യം പഞ്ചായത്ത് കമ്മിറ്റി പ്രചാരണ കണ്വന്ഷന് സംഘടിപ്പിച്ചു. സന്നാഹം പരിപാടി വന് വിജയമാക്കാനുള്ള പ്രവര്ത്തനങ്ങള്ക്കു കണ്വന്ഷന് രൂപം നല്കി. പഞ്ചായത്ത് പ്രസിഡന്റ് റയീസ് വികെ അധ്യക്ഷനായി. ദുബൈ കെഎംസിസി കണ്ണൂര് ജില്ലാ ആക്ടിങ് പ്രസിഡന്റ് പികെ നിസാര് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര് കെവി ഇസ്മായീല് മുഖ്യ പ്രഭാഷണം നടത്തി. മജീദ് പാത്തിപാലം,ജില്ലാ സെക്രട്ടറി സലാം എലാങ്കോട് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മരുന്നന്,സെക്രട്ടറി റയീസുദ്ദീന് ടികെ,ട്രഷറര് ഉമ്മര് കൊമ്പന്,സെക്രട്ടറി വാഹിദ് പാനൂര് പ്രസംഗിച്ചു.
ഹ്രസ്വ സന്ദര്ശനാര്ത്ഥം ദുബൈയിലെത്തിയ മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് സിപി റഫീകിന് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം കെവി ഇസ്മായീല് കൈമാറി. പഞ്ചായത്ത് കമ്മിറ്റി നടപ്പാക്കുന്ന നിര്നിര്ധന രോഗികള്ക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റും സ്റ്റിംസ് ദുബൈ ചാപ്റ്റര് ജനറല് കണ്വീനറുമായ സിറാജ് എംപി നടത്തി. പാട്യം പഞ്ചായത്ത് ജനറല് സെക്രട്ടറി അഫ്നാസ് അലി ഇഎം സ്വാഗതവും ട്രഷറര് റിയാന് കെകെ നന്ദിയും പറഞ്ഞു.