‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന് പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള് വെച്ചുപിടിപ്പിക്കും
ദുബൈ : യുഎഇയിലേക്ക് എത്തുന്നവര്ക്ക് യാത്രാനടപടികള് സെക്കന്ഡുകള്ക്കകം പൂര്ത്തിയാക്കാന് യുഎഇ ഫാസ്റ്റ് ട്രാക്ക് ആപ്പ്. ഇമിഗ്രേഷന്, കസ്റ്റംസ് ക്ലിയറന്സുകള്ക്കായി ഇനി ഏറെനേരം കാത്തുനില്ക്കാതെ സെക്കന്ഡുകള്ക്കകം രാജ്യത്ത് പ്രവേശിക്കാന് സാധിക്കും. ഐസിപിയാണ് അപ്ലിക്കേഷന് അവതരിപ്പിച്ചത്. രാജ്യത്ത് എത്തുന്നതിന് മുമ്പുതന്നെ യാത്രക്കാരുടെ വിവരങ്ങള് ഇതില് രജിസ്റ്റര് ചെയ്തിരിക്കണം. ഇതിലൂടെ യാത്രക്കാര്ക്ക് കൗണ്ടറുകളില് കാത്തിരിക്കാതെ സ്മാര്ട്ട് ഗേറ്റുകള് ഉപയോഗിച്ച് നിമിഷങ്ങള്ക്കുള്ളില് യാത്രാനടപടിക്രമങ്ങള് പൂര്ത്തിയാക്കാന് സാധിക്കും. ആപ്പ് സ്റ്റോറില്നിന്നോ ഗൂഗിള് പ്ലേയില്നിന്നോ യു എഇ. ഫാസ്റ്റ്ട്രാക്ക് അപ്ലിക്കേഷന് ഡൗണ്ലോഡ് ചെയ്യാം. തുടര്ന്ന് യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളുംനല്കി അപേക്ഷ സമര്പ്പിക്കണം. ആപ്പില് ന ല്കിയിരിക്കുന്ന നിര്ദേശങ്ങള് അനുസരിച്ച്,കര,കടല്,വ്യോമ മാര്ഗങ്ങളില് ഏതു വഴിയാണ് യാത്രക്കാരന് രാജ്യത്തേക്ക് പ്രവേശിക്കാന് ഉദ്ദേശിക്കുന്നതെന്നകാര്യം തുടക്കത്തില്വ്യക്തമാക്കണം. ശേഷം, എത്തുന്ന തീയതി രേഖപ്പെടുത്തണം. തുടര്ന്ന് ഉപയോക്താവ് സ്മാര്ട്ട്ഫോണ് ക്യാമറ ഉപയോഗിച്ച് ആവശ്യമായ രേഖക ള് സ്കാന് ചെയ്ത് ആപ്പില് അപ്പ്ലോഡ് ചെയ്യണം. വായിക്കാ ന് കഴിയുംവിധം വ്യക്തതയോടെയായിരിക്കണം രേഖകള് സ്കാന് ചെയ്യേണ്ടത്. ശേഷം സ്മാര്ട്ട്ഫോണ് ഉപയോഗിച്ച് മുഖത്തിന്റെ ചിത്രവും തുടര്ന്ന് വിരലടയാളങ്ങള് പകര്ത്തണം. ഇമെയില് വിലാസം, മൊബൈല് ഫോണ് നമ്പര്, അഡ്രസ്് തൊഴില് തുടങ്ങിയ വിവരങ്ങളും നല്കണം. ആവശ്യമായ വിവരങ്ങള് നല്കി പ്രീരജിസ്ട്രേഷനിലൂടെ അതിര്ത്തികളി ല് എത്തുന്നവര്ക്ക് മറ്റു നടപടിക്രമങ്ങളൊന്നുമില്ലാതെ സ്മാര്ട്ട് ഗേറ്റുകള് വഴി രാജ്യത്തേക്ക് പ്രവേശിക്കാം. ബോ ര്ഡിങ് പാസുകളോ പാസ്പോര്ട്ടുകളോ കാണിക്കുന്നതിനു പകരം യുഎഇ ഫാസ്റ്റ് ട്രാക്ക് ആപ്പ് വഴി രജിസ്റ്റര് ചെയ്താല് സന്ദര്ശകര്ക്ക് വിമാനത്താവളങ്ങളിലേത് ഉള്പ്പെടെയുള്ള ഇമിഗ്രേഷന് ചെക്ക്പോസ്റ്റുകളിലൂടെ തടസമില്ലാതെ കടന്നുപോകാം.