കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കത്തുന്ന ചൂടില്‍ മരുഭൂമിയില്‍ പൂത്തുലയുന്ന തോട്ടങ്ങളുണ്ട്… ഈത്തപ്പഴ തോട്ടങ്ങള്‍…യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഈ സീസണില്‍ ഈത്തപ്പഴം തോടങ്ങളില് വിളവെടുപ്പ് ഉത്സവം സജീവമായി നടക്കുകയാണ്. അബുദാബിയിലെ അല്‍ഐനും ലിവയും കഴിഞ്ഞാല്‍ ഷാര്‍ജയിലെ ദൈദിലെ വിളവെടുപ്പ് ഉത്സവം പ്രശസ്തമാണ്. ഇത്തവണ സമൃദ്ധമായ വിള ലഭിച്ചതോടെ കര്‍ഷകര്‍ സന്തോഷത്തിലാണ്. രാജ്യത്തിനു അകത്തും പുറത്തുമുള്ള വിപണിയിലേക്കായി ദൈദ്, അല്‍ ഐന്‍ തോട്ടങ്ങളില്‍ നിന്നും ടണ്‍ കണക്കിന് ഈത്തപ്പഴമാണ് കയറ്റി വിടുന്നത്. വിളവെടുപ്പ് കാലത്ത് ഫ്രഷ് ഈത്തപ്പഴം സമൃദ്ധമായി ലഭിക്കുമെന്നതും ഈ സീസണിലെ പ്രത്യേകതയാണ്. ഉണക്കുന്നതിന് മുമ്പുള്ള ഈത്തപ്പഴം സ്വദേശികളുടെ ഇഷ്ട വിഭവമാണ്. ഇതിന്റെ ഔഷധ ഗുണം മനസിലാക്കിയതോടെ ഗള്‍ഫില്‍ താമസിക്കുന്ന വിദേശികളും ഈയിനം വാങ്ങിതുടങ്ങിയിട്ടുണ്ട്. ലിവ കഴിഞ്ഞാല്‍ ഷാര്‍ജയില്‍ അല്‍ ജുബൈല്‍ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ അരങ്ങേറുക.
സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയിലും വേഗത്തിലും ഈത്തപ്പഴം വാങ്ങാനുള്ള ഇടമാണ് ജുബൈല്‍ മാര്‍ക്കറ്റ്. ഷാര്‍ജയില്‍ ഏതാണ്ട് 200 ലധികം ഇനം ഈത്തപ്പഴം ഫെസ്റ്റിവല്‍ കാലത്ത് വിപണിയില്‍ എത്തുന്നു. നിറത്തിലും രുചിയിലും വിത്യസ്തമാണിവ. ഈത്തപ്പഴ ആവശ്യക്കാരുടെ വന്‍ നിരയാണ് ഫെസ്റ്റിവല്‍ നാളുകളില്‍ അല്‍ ജുബൈല്‍ മാര്‍ക്കറ്റില്‍ എത്തുക. അജ്വ, ഖലാസ്, ഖനീജ്, ബര്‍ഗി, സബ്ന, മുക്തി, ബുമാന്‍, ഷീഷ്, സുക്കാരി, ഫലായി, മുദിയ, ദഹന്‍ ഇങ്ങിനെ പോവുന്നു ഈത്തപ്പഴ ഇന നാമങ്ങള്‍. ഇതില്‍ ഡിമാന്റ് കൂടിയ ഇരുപതോളം ഇനം ഈത്തപ്പഴം അല്‍ ജുബൈലിലെ ഫെസ്റ്റിവെല്‍ നഗരിയില്‍ സ്ഥിര സാന്നിധ്യമാണ്. രാജ്യത്തെ തോട്ടങ്ങളില്‍ നിന്നും നേരിട്ട് എത്തിച്ച ഫ്രഷ് ഈത്ത പഴം ഇടനിലക്കാരില്ലാത്തതിനാല്‍ ചുരുങ്ങിയ വിലക്ക് അല്‍ ജുബൈല്‍ മാര്‍ക്കറ്റിലെ ഫെസ്റ്റിവല്‍ സ്റ്റാളുകളില്‍ നിന്നും സ്വന്തമാക്കാം. രാജ്യത്ത് കൃഷി ചെയ്തവ കൂടാതെ, ഒമാന്‍, സഊദി അറേബ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തോട്ടങ്ങളില്‍ നിന്നും അല്‍ ജുബൈലിലേക്ക് ഈത്ത പഴവുമായി വാഹനങ്ങള്‍ എത്തുന്നു. സീസന്റെ ആദ്യ നാളുകളില്‍ കിലോ ഗ്രാമിന് 200 ദിര്‍ഹം വരെ ഈടാക്കിയിരുന്ന ഈത്തപ്പഴങ്ങള്‍ക്ക് നിലവില്‍ 20 മുതല്‍ 80 ദിര്‍ഹം വരെയായി കുറഞ്ഞു കിലോ ഗ്രാമിന്റെ വില.അല്‍ജുബൈല്‍ മാര്‍ക്കറ്റിലെ ഈത്തപ്പഴ മേള സെപ്തംബര്‍ 27 വരെ നീണ്ടുനില്‍ക്കും….