ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ: കൂത്തുപറമ്പ് മണ്ഡലം കെഎംസിസി ദുബൈ ഖിസൈസ് വുഡ്ലം പാര്‍ക്ക് സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘സന്നാഹം’ കുടുബ സംഗമത്തിന്റെ പ്രചാരണാര്‍ത്ഥം കൂത്തുപറമ്പ് മുനിസിപ്പല്‍ കെഎംസിസി പ്രചാരണ കണ്വന്ഷന് ദേര നൈഫ് ബനാന റസ്റ്റാറന്റില്‍ നടന്നു. കണ്ണൂര്‍ ജില്ലാ കെഎംസിസി ആക്റ്റിങ് പ്രസിഡന്റ് നിസാര്‍ കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ കെകെ അധ്യക്ഷനായി. കെവി ഇസ്മായീല്‍ മുഖ്യപ്രാഭാഷണം നടത്തി. മിദ്ലാജ് ഒപി സ്വാഗതം പറഞ്ഞു. മജീദ് പാത്തിപ്പാലം,ടികെ റയീസുദ്ദീന്,വാഹിദ് പാനൂര്‍,സലാം എലാങ്കോട്,മുസ്തഫ പാത്തിപ്പാലം,ഒപി മുഹമ്മദ്,യൂനുസ് പാറാല്‍,ഹമീദ് ഹാജി പഴശ്ശി,റയീസ് ഇല്ലിക്കല്‍,അന്‍വര്‍ ഹാജി മൂര്യാട് പ്രസംഗിച്ചു. റയീസ് ചുള്ളിയന്‍ നന്ദി പറഞ്ഞു. സന്നാഹം കുടുബ സംഗമം ചരിത്ര വിജയമാക്കാന്‍ തീരുമാനിച്ചു.