ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
അബുദാബി: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പത്താം വാര്‍ഷികാഘോഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കൂട്ടായ്മ ചെയര്‍മാനും സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷനായി. അബൂദാബി പൊലീസ് മേജര്‍ സാലിഹ് ഇസ്മായീല്‍ അല്‍ ഹമാദി,മേജര്‍ ഖൈസ് സാലഹ് അല്‍ ജുനൈബി,അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍,അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍,ലുലു പിആര്‍ഒ അഷ്റഫ് ലുലു,കെഎംസിസി ഭാരവാഹികളായ അനീസ് മാങ്ങാട്,അഷ്റഫ് പികെ,ഉമ്പു ഹാജി,അസീസ് പെര്‍മുദ റാഷിദ് എടത്തോട്,വേള്‍ഡ് ഓഫ് ഹാപ്പിനസ് അംഗം നഈമ അഹ്മദ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഗഫൂര്‍ മുഖ്യാതിഥികളായി.
കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സഹകാരികളെ ചടങ്ങില്‍ ആദരിച്ചു. മാധ്യമ പ്രവര്ത്തകന് എബി കുട്ടിയാനം തയാറാക്കിയ അബൂദാബി കാസ്രോട്ടാരുടെ കഴിഞ്ഞ കാലം ഡോക്യുമെന്ററി നിറഞ്ഞ സദസിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.ഇന്ത്യന്‍ ഐഡിയല്‍ വിജയി യുംന അജിനും സംഘവും നയിച്ച ഗാനസന്ധ്യ പരിപാടിക്ക് മാറ്റുകൂട്ടി. കൂട്ടായ്മ വൈസ് ചെയര്മാന്മാരായ അബ്ദുല്‍ ലത്തീഫ് ഡിപിഎച്ച്,ശരീഫ് കോളിയാട്,ഖാദര്‍ ബേക്കല്‍,വര്‍ക്കിങ് സെക്രട്ടറി ഗരീബ് നവാസ് പ്രസംഗിച്ചു. കൂട്ടായ്മ ആക്ടിങ് ജനറല്‍ സെക്രട്ടറി ശമീര്‍ താജ് സ്വാഗതവും ട്രഷറര്‍ സൈനു ബേവിഞ്ച നന്ദിയും പറഞ്ഞു.