ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
റിയാദ്: കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ‘കൈസെന്‍’ ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് റിയാദില്‍ നടക്കും. വൈകീട്ട് 7 മണിക്ക് റിയാദിലെ മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മാപ്പിള സംഗീത രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
മാപ്പിളപ്പാട്ടു ശാഖയിലെ പടപ്പാട്ടുകള്‍,പ്രണയകാവ്യങ്ങള്‍,കത്തുപാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍,കിസ്സപ്പാട്ടുകള്‍ അടക്കം മാപ്പിളപ്പാട്ടിനെ ഇഷ്ടപ്പെടുന്ന റിയാദിലെ സംഗീത പ്രേമികള്‍ക്ക് മികച്ച വിരുന്നായിരിക്കും ഗ്രാന്‍ഡ് ഫിനാലെ. മാപ്പിളപ്പാട്ട് നിരൂപകന് ഫൈസല്‍ എളേറ്റില്‍,ഗാനരചയിതാവ് ഷുക്കൂര്‍ ഉടുമ്പുന്തല,പട്ടുറുമാല് ഫെയിം ഗായിക ബെന്‍സീറ റഷീദ് എന്നിവര്‍ വിധികര്‍ത്താക്കളായി എത്തും. സഊദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഭകളായ 40 പേരില്‍ നിന്ന് ഒഡീഷനിലൂടെ തിരഞ്ഞെടുത്ത 10 മികച്ച ഗായകരാണ് ഗ്രാന്‍ഡ് ഫിനാലയില്‍ മാറ്റുരക്കുന്നത്.
റിയാദിലെ മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായിരിക്കും പരിപാടിയെന്ന് ഭാരവാഹികളായ ഷാഫി സെഞ്ച്വറി,അഷ്റഫ് മീപ്പിരി,ഇസ്മായീല്‍ കാരോളം, അസീസ് അടുക്ക,ഷംസു പെരുമ്പട്ട,ടിഎബി അഷ്റഫ് പടന്ന എന്നിവര്‍ പറഞ്ഞു.