ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
റിയാദ്: റിയാദ് ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസില്‍ ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമെന്ന് നിയമ വിദഗ്ധര്‍. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഫെബ്രുവരി രണ്ടിന് വീണ്ടും വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. രാവിലെ എട്ട് മണിക്ക് നടക്കുന്ന സിറ്റിങ് സംബന്ധിച്ച് റഹീമിന്റെ അഭിഭാഷകര്‍ക്ക് റിയാദ് ക്രിമിനല്‍ കോടതിയില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം സഹായ സമിതി അറിയിച്ചു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും വിശദമായ പഠനത്തിനായി മാറ്റിവക്കുകയായിരുന്നു. പുതിയ ജഡ്ജുമാരെ ഉള്‍പ്പെടുത്തി വിശാല ബെഞ്ചായിരിക്കും ഇനി അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുക. കേസിനെ കുറിച്ചുള്ള വിശദമായ പഠനവും ബെഞ്ച് നടത്തും.
18 വര്‍ഷം നീണ്ട കാലയളവിനിടയില്‍ നടന്ന മുഴുവന്‍ ഫയലുകളും വിധി പകര്‍പ്പുകളും ഇവര്‍ പരിശോധിക്കും. കൊലപാത കേസായതിനാല്‍ സ്വാഭാവികമായുണ്ടാവുന്ന നടപടി ക്രമങ്ങളാണ് റഹീം വിഷയത്തില്‍ നടന്നു വരുന്നത്. കേസില്‍ സ്വകാര്യ അവകാശത്തിന് മേല്‍ മരണപ്പെട്ട ബാലന്റെ കുടുംബവുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് 15 മില്യണ്‍ റിയാല്‍ കൈമാറിയതോടെ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. പൊതു അവകാശത്തിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 21നാണ് പൊതു അവകാശ കേസ് പരിഗണനക്കെത്തിയത്. ഈ കേസില്‍ തടവ് ശിക്ഷയാണ് സാധാരണ കണ്ടു വരുന്നത്. 18 വര്‍ഷക്കാലം തടവ് അനുഭവിച്ച സ്ഥിതിക്ക് വിഷയം കോടതി പരിഗണിച്ച് മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്. അബ്ദുറഹീമിന് വേണ്ടി അഭിഭാഷകരായ റനാ അല്ദഹ്ബാന്,ഉസാമ അല്‍അംബര്‍,എംബസി ഉദ്യോഗസ്ഥന് യുസുഫ് കാക്കഞ്ചേരി,കുടുംബത്തിന്റെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവരാണ് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ഹാജരാകുന്നത്.