
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര് ഘോബാഷ്
അബുദാബി: അഹമ്മദ് റാഷിദ് സഈദ് അല് നെയാദിയെ യുഎഇ ജനറല് അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്,എന്ഡോവ്മെന്റ്,സകാത്ത് എന്നിവയുടെ ഡയരക്ടര് ജനറലായി നിയമിച്ചതായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഉത്തരവിറക്കി. അണ്ടര് സെക്രട്ടറി റാങ്കോടെയാണ് നിയമനം. നേരത്തെ ഇതേ വകുപ്പില് സപ്പോര്ട്ട് സര്വീസസ് സെക്ടര് എക്സിക്യൂട്ടീവ് ഡയരക്ടറായിരുന്നു അഹമ്മദ് അല് നെയാദി. ദുബൈ പൊലീസ് അക്കാദമിയില് നിന്ന് നിയമത്തില് ബിരുദാനന്തര ബിരുദവും യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയില് നിന്ന് ശരീഅയിലും നിയമത്തിലും ബിരുദവും നേടിയ അഹമ്മദ് അല് നെയാദി അബുദാബി നഗരസാത്രൂണ വകുപ്പിലും സേവനം ചെയ്തിട്ടുണ്ട്.