ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ഷാര്‍ജ: കുവൈത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനിയും (അഖാറത്ത്) ഐഎഫ്എ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടുകളും ചേര്‍ന്ന് പ്രഖ്യാപിച്ച 3.5 ബില്യണ്‍ ദിര്‍ഹം (ഏകദേശം 1 ബില്യണ്‍ ഡോളര്‍) പദ്ധതിയിലൂടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും നീളം കൂടിയ ‘പച്ച നദി’ ഷാര്‍ജക്ക് ലഭിക്കും. ഷാര്‍ജ ഗ്രാന്‍ഡ് മോസ്കിന് സമീപം എമിറേറ്റ്സ് റോഡില്‍ സ്ഥിതി ചെയ്യുന്ന പുതുതായി ആരംഭിച്ച അല്‍ തായ് ഹില്‍സിലെ ‘ഗ്രീന്‍ റിവര്‍’ 2.5 കിലോമീറ്ററിലധികം വ്യാപിക്കാനാണ് പദ്ധതി. കളിസ്ഥലങ്ങള്‍,മസ്ജിദ്, റെസ്റ്റാറന്റുകള്‍,കഫേ,റീട്ടെയില്‍ ഔട്ട്ലെറ്റുകള്,നീന്തല്‍ക്കുളങ്ങള്‍,11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടത്ത- സൈക്ലിങ് പാതകള്‍ എന്നിവയും പദ്ധതിയുടെ പ്രത്യേകതയാണ്.