ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ: പ്രാദേശിക ബിസിനസിലെ ഓഹരികള്‍ വില്ക്കാന് അദാനി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഗ്രൂപ്പുകളുമായി ദുബൈയിലെ ഏറ്റവും വലിയ ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചര്‍ച്ച നടത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ദുബൈയിലെ മറ്റു ഐക്കണിക് സംരംഭങ്ങളും നിര്‍മിച്ച ഇമാര്‍ പക്ഷേ, അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസിന്റെ റിയല്‍ എസ്റ്റേറ്റ് യൂണിറ്റായ അദാനി റിയല്‍റ്റി,ഇമാര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.