ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ: 2024ലെ ഗ്രേറ്റ് അറബ് മൈന്‍ഡ്സ് അവാര്‍ഡ് ജേതാക്കളായ ആറ് പേരെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആദരിച്ചു. ദുബൈ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ ഇന്നലെ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. അറബ് ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ‘ഗ്രേറ്റ് അറബ് മൈന്‍ഡ്സ്’ മാനവികതയ്ക്ക് അസാധാരണമായ സംഭാവനകള്‍ നല്കിയ അറബ് വ്യക്തിത്വങ്ങള്‍ക്കുള്ള അംഗീകാരമാണ്. എഞ്ചിനീയറിങ്്, ടെക്നോളജി മേഖലയിലെ വിപ്ലവകരമായ പ്രവര്‍ത്തനത്തിന് സിറിയന്‍ പ്രഫസര്‍ ഉസാമ ഖത്തീബ്,സാഹിത്യത്തിലും കലയിലും നല്കിയ സംഭാവനകള്‍ക്ക് ഇറാഖി കലാകാരി ദിയ അല്അസാവി,പ്രകൃതി ശാസ്ത്രത്തിലെ ശ്രദ്ധേയ നേട്ടങ്ങള്‍ക്ക് ജോര്‍ദാനിയന്‍ ശാസ്ത്രജ്ഞന് പ്രഫ.ഉമര്‍ യാഗി,വൈദ്യശാസ്ത്രത്തിലെ പയനിയറിംഗ് പ്രവര്‍ത്തനത്തിന് അള്‍ജീരിയന്‍ ഗവേഷക പ്രഫ.യാസ്മിന് ബെല്ക്കൈഡ്,ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ മേഖലയിലെ നവീകരണത്തിന് ജോര്‍ദാനിയന്‍ എഞ്ചിനീയര്‍ സഹേല്‍ അല്ഹിയാരി,സാമ്പത്തിക ശാസ്ത്രത്തിലെ മികച്ച സംഭാവനകള്‍ക്ക് അള്‍ജീരിയന്‍ പ്രഫസര്‍ യാസിന് എയ്ത്സഹാലിയ എന്നിവരാണ് ഗ്രേറ്റ് മൈന്‍ഡ്സ് അവാര്‍ഡ് നേടിയത്.
അറബ് മേഖലയുടെ അസാധാരണ കഴിവുകള്‍ സര്‍ഗാത്മകത,നവീകരണം,പുരോഗതി എന്നിവയുടെ നിര്‍ണായക ചാലകങ്ങളാണിവര്. ആഗോള അറിവ് വികസിപ്പിക്കുന്നതിനും മനുഷ്യവികസനം പരിപോഷിപ്പിക്കുന്നതിനുമുള്ള മേഖലയുടെ പ്രതിബദ്ധതയെ ഗ്രേറ്റ് അറബ് മൈന്‍ഡ്സ് പ്രോഗ്രാം പോലുള്ള സംരംഭങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. അറബ് ചിന്തകരുടെയും നവീനാശയക്കാരുടെയും സംഭാവനകള്‍ എല്ലാവര്ക്കും ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നത് ഈ അംഗീകാരം ഉറപ്പാക്കുന്നു. അറബ് നാഗരികതയെ പുനരുജ്ജീവിപ്പിക്കുന്നതിലും മനുഷ്യ പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിലും ഗ്രേറ്റ് അറബ് മൈന്‍ഡ്സ് പ്രോഗ്രാം ഒരു സുപ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞു. മേഖലയിലെ നവീനാശയക്കാര്‍, ശാസ്ത്രജ്ഞര്‍, ബുദ്ധിജീവികള്‍ എന്നിവരെ പിന്തുണയ്ക്കുന്നതിനും അവരുടെ നേട്ടങ്ങളുടെ ആഗോള സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര സംരംഭമാണിത്. അറിവിന്റെയും ഭാവി സാങ്കേതികവിദ്യകളുടെയും ശക്തിയാല്‍ നയിക്കപ്പെടുന്ന ഒരു പുതിയ ശാസ്ത്രസാംസ്കാരിക നവോത്ഥാനത്തിന്റെ വക്കിലാണ് അറബ് ലോകം നില്‍ക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറബ് യുവാക്കളുടെ അപാരമായ കഴിവുകളെ ശൈഖ് മുഹമ്മദ് അടിവരയിട്ടു. ഭാവി അവര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞു. ഗ്രേറ്റ് അറബ് മൈന്‍ഡ്സ് പ്രചോദനാത്മകമായ മാതൃകകളായി പ്രവര്‍ത്തിക്കുമെന്നും, അടുത്ത തലമുറയെ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,കാബിനറ്റ് കാര്യ മന്ത്രിയും ഗ്രേറ്റ് അറബ് മൈന്‍ഡ്സ് ഹയര്‍ കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി,മന്ത്രിമാര്‍,മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.