കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഫുജൈറ: ഗസ്സയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര മാനുഷിക സാമഗ്രികളുമായി യുഎഇയില്‍ നിന്നുള്ള സഹായ കപ്പല്‍ തിങ്കളാഴ്ച ഈജിപ്ഷ്യന്‍ തുറമുഖമായ അല്‍ ആരിഷിലേക്ക് പുറപ്പെട്ടു. യുഎഇ തീരത്ത് നിന്ന് ഗസ്സയിലേക്ക് പുറപ്പെടുന്ന നാലാമത്തെ കപ്പലാണിത്. ഇതില്‍ 4,750 ടണ്‍ ഭക്ഷണവും 590 ടണ്‍ ഷെല്‍ട്ടര്‍ സാമഗ്രികളുമായി ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ടു. 313 ലോറികളാണ് കപ്പലിലേക്ക് സഹായങ്ങള്‍ എത്തിച്ചത്.
യുഎഇ റെഡ് ക്രസന്റ്, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന് എന്നിവയാണ് സാധനങ്ങള്‍ വിതരണം ചെയ്തത്. ഫലസ്തീനില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള രാജ്യത്തിന്റെ ഗാലന്റ് നൈറ്റ് 3 ഓപ്പറേഷന്റെ ഭാഗമാണിത്. നവംബറില്‍ സഹായ ദൗത്യം ആരംഭിച്ചതിന് ശേഷം യുഎഇ ഗാസയിലേക്ക് 33,100 ടണ്‍ അടിയന്തര സാധനങ്ങള്‍ നല്‍കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണ്‍ 13 വരെ 320 വിമാനങ്ങളും ഏഴ് കപ്പലുകളും 1,243 ലോറികളും സഹായം എത്തിച്ചു. ഗാലന്റ് നൈറ്റ് 3 ന് കീഴില്‍, തെക്കന്‍ ഗാസ മുനമ്പിലെ ഒരു ഫീല്‍ഡ് ഹോസ്പിറ്റലും അല്‍ അരിഷ് നഗരത്തിന്റെ തീരത്ത് ഒരു ഫ്ലോട്ടിംഗ് ഹോസ്പിറ്റലും ഉള്‍പ്പെടെ ആവശ്യമുള്ളവരെ സഹായിക്കാന്‍ യുഎഇ രണ്ട് ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്. ഗസ്സ മുനമ്പിലെ 600,000 ആളുകള്‍ക്ക് പ്രതിദിനം 1.2 ദശലക്ഷം ഗാലന് ശുദ്ധമായ കുടിവെള്ളം ഉല്‍പ്പാദിപ്പിക്കുന്ന അഞ്ച് ഓട്ടോമാറ്റിക് സംവിധാനങ്ങളും ആറ് ഡീസലിനേഷന്‍ പ്ലാന്റുകളും സ്ഥാപിക്കാനും ഇത് സഹായിച്ചിട്ടുണ്ട്.